---
title: "രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയി; പയ്യന്നൂർ തഹസിൽദാരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദേശം"
english_title: "Payyanur Tahsildar Faces Suspension Over Freezer-less Ambulance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377509/payyanur-tahsildar-suspension-body-transport-freezer`"
published_at: "2026-08-08T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a772d2ab740f_1000221695.jpg"
keywords: ["Payyanur Tahsildar", "AP Anilkumar", "Kannur", "Body Transport"]
---

# രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയി; പയ്യന്നൂർ തഹസിൽദാരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദേശം

> **Lead Summary:** **കണ്ണൂർ**: രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിക്കെതിരെ നടപടി. തഹസിൽദാരെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.

## Article Content

**കണ്ണൂർ**: രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിക്കെതിരെ നടപടി. തഹസിൽദാരെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.

കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സസ്പെൻഷൻ. പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷം കണ്ണൂർ കളക്ടർ _പി. വിഷ്ണുരാജ്_ ആണ് റിപ്പോർട്ട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ തഹസീൽദാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ പരാമർശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377509/payyanur-tahsildar-suspension-body-transport-freezer`)